ലൈബീരിയന്‍ മുന്‍ പ്രസിഡന്റിന് 50 വര്‍ഷം തടവുശിക്ഷ

single-img
27 September 2013

charlestaylorയുദ്ധക്കുറ്റത്തിന് മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലര്‍ക്ക് കഴിഞ്ഞവര്‍ഷം അന്തര്‍ദേശീയ കോടതി വിധിച്ച അമ്പതുവര്‍ഷത്തെ തടവുശിക്ഷ ഹേഗിലെ അപ്പീല്‍കോടതി ശരിവച്ചു. 64കാരനായ ടെയ്‌ലര്‍ക്ക് ഇനി ആയുഷ്‌കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരും. അയല്‍രാജ്യമായ സിയറാലിയോണില്‍ ആഭ്യന്തര വിപ്‌ളവം നടത്തിയ വിമതര്‍ക്ക് ആയുധങ്ങളും സഹായവും നല്‍കിയെന്നായിരുന്നു ടെയ്‌ലര്‍ക്ക് എതിരേയുള്ള കുറ്റം. സിയറാലിയോണിലെ ആഭ്യന്തരയുദ്ധത്തില്‍ ആയിരങ്ങളാണു കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് അംഗഭംഗം സംഭവിച്ചു.