മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കണ്‌ടെത്തി

single-img
27 September 2013

GangRapeAccused1_PTIമുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കണ്‌ടെത്തി. താനെ ജയിലിനുളളില്‍ നിന്നാണ് പ്രതിയെ കണ്‌ടെത്തിയത്. കേസിലെ പ്രതി സിറാജ് അബ്ദുള്‍ റഹ്മാന്‍ എന്നയാളെയാണ് നേരത്തെ കാണാതായത്. ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചതാണോയെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സിറാജ് ജയിലില്ലെന്ന കാര്യം വ്യക്തമായത്. സംഭവത്തില്‍ ജഡ്ജി ജയില്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണട്. സിറാജ് തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലായിരുന്നുവെന്നും ക്രൈംബ്രാഞ്ചിന്റെ കസ്റ്റിഡിയിലാണെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.