സഹകരണ ബാങ്കുകളില്‍ വായ്പ കൃത്യമായി തിരിച്ചടക്കുന്നവരുടെ പലിശ ഒഴിവാക്കുന്നത് പരിഗണനയില്‍ : മുഖ്യമന്ത്രി

single-img
27 September 2013

Kerala Chief Minister Oommen Chandy meet E. Ahmedസഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് സമയത്തിന് കൃത്യമായി തിരിച്ചടക്കുന്നവരുടെ പലിശ ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണെ്ടന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പലിശയിളവ് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായലുടന്‍ ഇളവ് നല്‍കും. സഹകരണ മേഖലയിലെ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.