ധോണിയുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വിജയം

single-img
27 September 2013

Dhoniസണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍. ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചുകൂട്ടിയത്. 57 പന്തില്‍ 84 റണ്‍സ് നേടിയ സുരേഷ് റെയ്‌നയും 19 പന്തില്‍ 63 റണ്‍സ് നേടിയ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ചേര്‍ന്നാണ് ചെന്നൈയെ കുറ്റന്‍ സ്‌കോറിലെത്തച്ചത്. 16 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി നേടിയ ധോണി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന ഖ്യാതി സ്വന്തമാക്കി. 19 പന്തില്‍ ഒരു ബൗണ്ടറിയും എട്ടു സിക്‌സുമടങ്ങിയതാണ് ധോണിയുടെ ഇന്നിംഗ്‌സ്.