ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 23 മരണം

single-img
27 September 2013

map_of_iraqബാഗ്ദാദിലും പ്രാന്തപ്രദേശങ്ങളിലുമുള്ള കമ്പോളങ്ങളില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദ് നഗരഹൃദയത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സാബാ അല്‍ ബൗറിലെ കമ്പോളത്തിലുണ്ടായ മൂന്നു ബോംബ് സ്‌ഫോടനങ്ങളില്‍ 15 പേര്‍ക്കു ജീവഹാനി നേരിട്ടു. തെക്കന്‍ ബാഗ്ദാദിലെ ഡോരയിലെ ചന്തയിലും സ്‌ഫോടനം നടന്നു. ഇവിടെ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിക്കുകയും 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇറാക്കില്‍ ഈ വര്‍ഷം ഇതുവരെ ആറായിരം പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണെ്ടന്നാണു കണക്ക്.