ലളിത് മോഡിക്കു ബിസിസിഐയുടെ ആജീവനാന്ത വിലക്ക്

single-img
26 September 2013

Lalit-modiമുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്കു ബിസിസിഐയുടെ ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന വാര്‍ഷിക യോഗമാണ് മോഡിയെ വിലക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേട് അടക്കം മോഡിക്കെതിരേ എട്ടു പരാതികളാണ് അച്ചടക്കസമിതിയുടെ മുമ്പാകെ വന്നത്. ഇതില്‍ ഭൂരിഭാഗം ആരോപണങ്ങളും നിലനില്‍ക്കുന്നതാണെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നാണു വിലക്കാന്‍ തീരുമാനിച്ചത്. വിലക്കിനെതിരേ മോഡിക്ക് കോടതിയെ സമീപിക്കാം.

വിലക്കിനെത്തുടര്‍ന്ന് മോഡിക്കു ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക പദവിയും വഹിക്കാനാവില്ല. ബിസിസിഐയുടെ കീഴിലുള്ള ഒരു ക്രിക്കറ്റ് അസോസിയേഷനിലും അംഗമാകാനുമാവില്ല. ബിസിസിഐയുടെ പ്രത്യേക യോഗം ചേരുന്നതിനെതിരേ മോഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, യോഗം ചേരാന്‍ ജസ്റ്റിസ് ജി. എസ്. സിംഗ്‌വി അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കി.

മോഡിയെ വിലക്കാന്‍ അച്ചടക്ക സമിതി ഐകകണ്ഠമായാണ് തീരുമാനിച്ചതെന്ന് ബിസിസിഐ അറിയിച്ചു. ഒരാള്‍പോലും യോഗത്തില്‍ മോഡിയെ അനുകൂലിച്ചില്ലത്രേ. സാമ്പത്തിക ക്രമക്കേടുകള്‍, അച്ചടക്ക ലംഘനം എന്നിവ അടക്കമുള്ള എട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് അച്ചടക്ക സമിതി നേരത്തെ കണെ്ടത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയും ജ്യോതിരാദിത്യ സിന്ധ്യയും ഉള്‍പ്പെട്ട സമിതി ഇതുസംബന്ധിച്ച 134 പേജുള്ള റിപ്പോര്‍ട്ട് ജൂലൈയില്‍ സമര്‍പ്പിച്ചിരുന്നു.