ബ്ലാക്ക്‌ബെറിയെ ഫെയര്‍ ഫാക്‌സ് ഏറ്റെടുക്കും

single-img
26 September 2013

SONY DSCമൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക് ബെറിയെ ഫെയര്‍ ഫാക്‌സ് ഗ്രൂപ്പ് ഏറ്റെടുക്കും. 4.7 ബില്ല്യണ്‍ ഡോളറിനാണ് കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബ്ലാക്ക്‌ബെറി കമ്പനി അധികൃതര്‍ ഫെയര്‍ ഫാക്‌സുമായി സമ്മതപത്രം ഒപ്പിട്ടതായി വ്യക്തമാക്കിയത്. മൊബൈല്‍ സേവനരംഗത്തെ മുന്‍നിരക്കാരായിരുന്ന ബ്ലാക്ക്‌ബെറി കുറച്ചുകാലമായി വിപണിയില്‍ സജീവമായിരുന്നില്ല. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വരവോടെയാണ് ബ്ലാക്ക്‌ബെറിക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയത്. ആപ്പിള്‍-ഐഫോണുകള്‍ റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയ തിങ്കളാഴ്ച തന്നെയാണ് ബ്ലാക്ക്‌ബെറി മറ്റൊരു കമ്പനി ഏറ്റെടുക്കുന്നതും.