ഇ.ടി. മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍; ആര്യാടന്‍ പറഞ്ഞതുകൊണ്ടു വര്‍ഗീയവാദിയാകില്ല: ഇ.ടി. മുഹമ്മദ് ബഷീര്‍

single-img
26 September 2013

aryadan-etഎം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. വളാഞ്ചേരിയില്‍ എന്‍ജിഒ അസോസിയേഷന്റെ മലപ്പുറം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ആര്യാടന്‍ വേദിയിലേക്കു പോകാനൊരുങ്ങവേ, തന്നെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് ഇങ്ങനെ പറഞ്ഞത്. നമ്മളെന്തിനാണു തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഒരുങ്ങുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എല്ലാറ്റിനും അവര്‍തന്നെ മതിയെന്നാണല്ലോ ലീഗ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞു നടക്കുന്നത് ആരാണ്. ഇ.ടി. മുഹമ്മദ് ബഷീര്‍. ഒന്നാന്തരം വര്‍ഗീയവാദി: ആര്യാടന്‍ പറഞ്ഞു.

ചിന്തിക്കുന്ന ആര്‍ക്കും മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. വിവാഹപ്രായം പതിനാറാക്കുന്നതു സംബന്ധിച്ചു മുസ്‌ലിം സംഘടനകള്‍ കോടതിയെ സമീപിക്കുന്നതു ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞതുകൊണ്ടു താന്‍ വര്‍ഗീയവാദിയാകില്ലെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എംപി. മുസ്‌ലിം ലീഗില്‍നിന്നുകൊണ്ടു താന്‍ വര്‍ഗീയപ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധവുമില്ല. ആര്യാടന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.