സ്റ്റാര്‍ക്കിനെ വെല്ലാന്‍ സൗത്തിന്ത്യയില്‍ എതിരാളികളില്ല

single-img
25 September 2013

kerala-tourism-home-of-ayurveda-1-medium-28289ആറ് സ്വര്‍ണവും നാലു വെള്ളിയുമായി പരസ്യരംഗത്ത് ദക്ഷിണേന്ത്യയിലെ മികച്ച ക്രിയേറ്റീവ് ഏജന്‍സിക്കുള്ള ബിഗ് ബാംഗ് പുരസ്‌കാരം വീണ്ടും സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സിന്. 2013ലെ ക്രിയേറ്റീവ് ഏജന്‍സി ഓഫ് ദി ഇയര്‍ അവാര്‍ഡാണിത്. മൂന്നാം തവണയാണ് സ്റ്റാര്‍ക്ക് ഇതിന് അര്‍ഹമാകുന്നത്. ബാംഗളൂര്‍ ആഡ് ക്ലബ് നല്‍കിവരുന്ന പുരസ്‌കാരം ബാംഗളൂര്‍ ജയമഹാല്‍ പാലസില്‍ ചേര്‍ന്ന ചടങ്ങില്‍ സമ്മാനിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ക്കിനു കൊച്ചി, ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളിലും ശാഖകളുണ്ട്. പ്രാദേശിക വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള പരിജ്ഞാനവും ആഗോളതലത്തിലുള്ള പരിചയവും മറ്റ് വലിയ ഏജന്‍സികള്‍ക്കു മേല്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി. കൂടാതെ പരസ്യദാതാക്കളായ സ്ഥാപനങ്ങളുമായുള്ള ദീര്‍ഘകാല ബന്ധവും ഞങ്ങള്‍ക്ക് അനുകൂലമായി-സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറായ റോയ് വി. മാത്യു പറഞ്ഞു.