ഹെല്‍മറ്റ് വേട്ട; നിയമവിരുദ്ധ ശിക്ഷ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

single-img
25 September 2013

Kerala Chief Minister Oommen Chandy meet E. Ahmedഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ നിയമവിരുദ്ധമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നു എന്ന പരാതി പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇതേക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥ ചെയ്യാത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അക്കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കണമെന്നു വ്യാപകമായ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണു നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ അപകടങ്ങള്‍ കുറയില്ലെങ്കിലും മരണങ്ങള്‍ കുറയുമെന്നു തെളിഞ്ഞിട്ടുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ പ്രതിഷേധം പലയിടത്തുമുണ്ടാകുന്നുണെ്ടന്നു മുഖ്യമന്ത്രി സമ്മതിച്ചു. ജനങ്ങളെ എങ്ങനെ സ്വയം ഹെല്‍മെറ്റ് വയ്പിക്കാമെന്നാണു സര്‍ക്കാര്‍ ചിന്തിക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.