ഒബാമ- റുഹാനി കൂടിക്കാഴ്ച നടന്നില്ല

single-img
25 September 2013

Obama- RUhaniയുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാ നനിമിഷം റദ്ദാക്കി. പ്രസിഡന്റുമാരുടെ തലത്തിലുള്ള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ തയാറല്ലെന്ന് ഇറാന്‍ നേതൃത്വം അറിയിച്ചെന്ന് വൈറ്റ് ഹൗസിലെ ഒരുദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യുഎന്‍ പൊതുസമ്മേളനത്തിനെത്തിയ റുഹാനിയും ഒബാമയും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതായി വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടിക്കാഴ്ച നടന്നിരുന്നെങ്കില്‍ അതു ചരിത്രസംഭവമാകുമായിരുന്നു. 1979ലെ ഇറാനിലെ ഇസ്‌ലാമിക വിപ്‌ളവത്തെത്തുടര്‍ന്ന് വൈകാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇറാനും അമേരിക്കയും തമ്മില്‍ നയതന്ത്രബന്ധവും അവസാനിപ്പിച്ചു. കടുംപിടിത്തക്കാരനായ നെജാദ് സ്ഥാനമൊഴിഞ്ഞ് മിതവാദിയായ റുഹാനി പ്രസിഡന്റായശേഷമാണ് ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്.