ബി.പി. കാരണം ഒബാമ പുകവലി നിര്‍ത്തി

single-img
25 September 2013

barack-obama-family-people-magazine-2008-augustബി. പി അഥവാ ഭാര്യയെ പേടി കാരണമാണ് താന്‍ പുകവലി ഉപേക്ഷിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. കഴിഞ്ഞദിവസം ന്യൂയോര്‍ക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന ഒബാമ യുഎന്‍ ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞ ഇക്കാര്യം മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ആറു വര്‍ഷമായി താന്‍ സിഗരറ്റ് വലിച്ചിട്ടില്ലെന്നും വലിക്കണമെന്നു തോന്നുമ്പോള്‍ ച്യുയിംഗ്ഗം ഉപയോഗിക്കുകയാണു പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.