ദ്രോണാചാര്യ എ.കെ. കുട്ടി വിടവാങ്ങി

single-img
25 September 2013

A K Kuttyപ്രശസ്ത താരങ്ങളുടെ കായിക പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായിരുന്ന എ.കെ. കുട്ടി(75) അന്തരിച്ചു. പാലക്കാട് കല്ലേപ്പുള്ളിയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് കുറേനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 2010 ലാണ് എ.കെ. കുട്ടിക്കു ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചത്. മുന്‍ കായികതാരങ്ങളായ പി.ടി ഉഷ, എം.ഡി വത്സമ്മ, മേഴ്‌സികുട്ടന്‍, സുരേഷ് ബാബു എന്നിവരുടെയും പരിശീലകനായിരുന്നു അദ്ദേഹം. ദ്രോണാചാര്യ കൂടാതെ മികച്ച പരിശീലകനുള്ള കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും റെയില്‍വേയുടെ അവാര്‍ഡും എ.കെ കുട്ടിയെ തേടിയെത്തി.സംസ്‌കാരം വൈകുന്നേരം 3.30-ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.