കാഷ്മീരില്‍ സൈനിക താവളത്തിലും പോലീസ് സ്‌റ്റേഷനിലും ഭീകരാക്രമണം: 12 പേര്‍ മരിച്ചു

single-img
25 September 2013

kashmirmspകാശ്മീരില്‍ രണ്ടിടത്തുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരും പോലീസുകാരും ഉള്‍പ്പടെ 12 പേര്‍ മരിച്ചു. സൈനിക താവളത്തിനും പോലീസ് സ്റ്റേഷനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സാധാരണക്കാരും ഉണ്ട്.

ജമ്മുവിലെ കത്വവ ജില്ലയിലെ പോലീസ് സ്റ്റേഷന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. നാല് പോലീസുകാരും മറ്റ് രണ്ടു പേരും ആക്രമണത്തില്‍ മരിച്ചു. തുടര്‍ന്ന് ട്രക്ക് തട്ടിയെടുത്ത് തീവ്രവാദികള്‍ രക്ഷപെടുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഭീകരര്‍ വധിച്ചു. ഇതിനിടെയാണ് സാംബയിലെ സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്. ആറ് സൈനികര്‍ ആക്രമണത്തില്‍ മരിച്ചു.

വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ ആക്രമണം നടത്തിയത്. യുഎന്‍ സമ്മേളനത്തിനിടെ ഞായറാഴ്ച ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.