ആപ്പിള്‍ട്രീ ചങ്ങനാശേരി ഓഫീസ് പോലീസ് അടച്ചുപൂട്ടി

single-img
25 September 2013

Apple Treeമുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതെന്ന കാരണത്താല്‍ വിവാദമായ ആപ്പിള്‍ട്രീയുടെ ചങ്ങനാശേരിയിലെ ഓഫീസ് പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇടപാടുകാരുടെ പരാതിയെതുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടിയത്. ചിട്ടി ഇടപാടുകള്‍ നടത്താനുള്ള അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നതെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയതെന്ന് പോലീസ് പറഞ്ഞു. ചിട്ടി നടത്തിപ്പു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ചിട്ടി നടത്തിപ്പില്‍ ക്രമക്കേടുണെ്ടന്ന് ആരോപിച്ച് ആപ്പിള്‍ ട്രീ ചിട്ടിക്കമ്പനിയുടെ ഓഫീസുകള്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തിരുന്നു. ചിട്ടിയടച്ച ചങ്ങനാശേരിക്കാരായ രണ്ടു പേരുടെ പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമുയര്‍ന്നിരുന്നു. ഇതിനുശേഷം പോലീസ് ഓഫീസിലെ രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചിട്ടിയിറക്കിയ പണം തിരികെ ലഭിക്കുന്നില്ലെന്ന ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് കോട്ടയത്തെ ഓഫീസില്‍ നിന്നും രണ്ടു ജീവനക്കാരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.