ഭക്ഷ്യവിഷബാധ; അലഹബാദില്‍ 73 കുട്ടികള്‍ ആശുപത്രിയില്‍

single-img
25 September 2013

Allahabad.10അലഹബാദില്‍ വഴിയരികില്‍ നിന്ന് ചാട്ട് കഴിച്ച 73 കുട്ടികളടക്കം 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ ആശുപത്രി വിട്ടതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രെഹ്രാ ബസാറിലെ ഉട്രോള പോലീസ് സ്റ്റേഷനു സമീപത്തെ വില്‍പ്പനക്കാരനില്‍ നിന്നാണ് പ്രദേശവാസികള്‍ ചാട്ട് വാങ്ങിക്കഴിച്ചത്. ചാട്ട് കഴിച്ച മിക്കവര്‍ക്കും രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അസ്വസ്ഥത കണ്ടു തുടങ്ങുകയായിരുന്നു. ശര്‍ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെയും സ്ത്രീകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.