കേന്ദ്രസര്‍ക്കാര്‍ VS വി.കെ. സിംഗ്

single-img
24 September 2013

general_vk_singhകേന്ദ്രസര്‍ക്കാരും മുന്‍ കരസേന മേധാവി വി.കെ സിംഗും തമ്മിലുള്ള വാക്‌പോര് കൊഴുക്കുന്നു. കാഷ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കു സൈന്യം പണം നല്‍കാറുണെ്ടന്നു വെളിപ്പെടുത്തിയ മുന്‍ കരസേനാമേധാവി ജനറല്‍ വി.കെ. സിംഗ്. പണം വാങ്ങിയ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.വിവരങ്ങള്‍ നല്‍കിയാല്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സുശീല്‍കുമാര്‍ ഷിന്‍ഡേ വ്യക്തമാക്കി. കാഷ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരസേനാ മേധാവിയായിരിക്കേ കോടികള്‍ മുടക്കിയെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം വിശദീകരിക്കുന്നതിനിടയിലാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.കെ. സിംഗ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.കാഷ്മീരില്‍ ഭരണാധികാരികള്‍ക്കു പണം നല്‍കുന്നതു പുതിയ കാര്യമല്ല. കാഷ്മീരിലെ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അവിടത്തെ എല്ലാ മന്ത്രിമാര്‍ക്കും സൈന്യം പണം നല്‍കാറുണ്ട്. വി. കെ. സിംഗ് കണ്ടുപിടിച്ച കാര്യമൊന്നുമല്ല അത്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ അതു തുടരാറുണ്ട്. അത് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.