പിണറായി പറയുന്നത്് വിവരക്കേട്, ആര്യാടന്‍ മറുപടിക്കര്‍ഹനല്ല: കെ.പി.എ. മജീദ്

single-img
24 September 2013

KPA Majeed - 3മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്റെ പേരില്‍ മുസ്‌ലിം മതസംഘടനകളെ ഏകോപിപ്പിച്ചു സമുദായധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്ന സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്‌ലിം ലീഗ് മാവേലിക്കര ലോക്‌സഭാ മണ്ഡലം സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മതസംഘടനകളുടെ യോഗം വിളിച്ചത് മുസ്‌ലിം ലീഗല്ല, സമസ്തയുടെ നേതാവായ കോട്ടുമല ബാപ്പു മുസലിയാരാണ.് ഈ യോഗത്തില്‍ ലീഗിന്റെ പ്രതിനിധികളായി ആരും പങ്കെടുത്തിട്ടില്ല. ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ആലങ്കാരിക പ്രയോഗം മാത്രമാണ്. അതിനെക്കുറിച്ചുള്ള ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു.