സിപിഎം ഓഫീസിന് പച്ച പെയിന്റടിച്ചു; ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

single-img
24 September 2013

തളിപ്പറമ്പ് അരിയിലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് പച്ചച്ചായമടിച്ചു. സംഭവത്തില്‍ ഒന്‍പത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ സഹോദരന്‍ ഷഫീഖ് ഉള്‍പ്പെടെയുള്ളവരാണു കസ്റ്റഡിയിലായത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും സിപിഎം നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു. സിപിഎമ്മിനും ലീഗിനുമിടയില്‍ നേരത്തെയും സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഇടമാണ് തളിപ്പറമ്പ് അരിയില്‍.സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച ജയരാജന്‍ പോലീസിനെയും വെറുതെ വിട്ടില്ല. എന്നാല്‍ സംഭവത്തോട് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഫീസ് മുഴുവനായും പച്ച നിറത്തില്‍ പെയിന്റടിച്ചിട്ടുണ്ട്.