ബണ്ടി ചോര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു

single-img
24 September 2013

BANDI-CHORപൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ജയില്‍ ചാടാന്‍ പദ്ധതിയിട്ടു. പദ്ധതി മനസിലാക്കിയ ഇയാളെ കൂടുതല്‍ സുരക്ഷിതമായ സെല്ലിലേക്ക് ജയില്‍ അധികൃതര്‍ മാറ്റി. ഇന്നലെയാണു ബണ്ടിചോര്‍ ജയിലിലെ ഒരു തടവുകാരനോടു ജയിലില്‍നിന്നു പുറത്തു കടക്കുന്നതിനെക്കുറിച്ച് ഹിന്ദിയില്‍ സംസാരിച്ചത്. വിവരമറിഞ്ഞ ജയില്‍ അധികൃതര്‍ ബണ്ടിയെ കൂടുതല്‍ സുരക്ഷിതമായ യുടി വിഭാഗ ത്തിലെ എ ബ്ലോക്കിലേക്കു മാറ്റുകയായിരുന്നു. ഈ ബ്ലോക്കിനു സമീപം ബണ്ടിയെ നിരീക്ഷിക്കുന്നതിന് കാമറ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.