5 രൂപ സമ്മേളനത്തില്‍ മോഡിയും അഡ്വാനിയും ഇന്ന് ഒരു വേദിയില്‍

single-img
24 September 2013

MODI-ADVANI_PTIരാജ്യത്ത് നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് മോഡിയും അഡ്വാനിയും ഒരുവേദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നടക്കുന്ന പൊതു പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തുക. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അഞ്ചുരൂപ പ്രവേശന ഫീസ് ഇടക്കുന്നതിനെച്ചൊല്ലി സമ്മേളനം ിതിനകം വിവാദത്തില്‍ പെട്ടിട്ടുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ പ്ര്യഖാപിക്കുന്നതിനെ പരസ്യമായി എതിര്‍ത്ത് എല്‍.കെ. അഡ്വാനി നിലപാട് സ്വീകരിച്ചിരുന്നു. സെപ്റ്റംബര്‍ 13ന് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും അഡ്വാനി പങ്കെടുത്തിരുന്നില്ല. ഇതിനുശേഷം ആദ്യമായാണ് ഇരുവരും ഒന്നിച്ച് ഒരേവേദിയിലെത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നാമൂഴം ലക്ഷ്യമിടുന്ന ശിവരാജ് സിംഗ് ചൗഹാന്റെ അഭ്യര്‍ഥനപ്രകാരമാണ് അഡ്വാനി റാലിയില്‍ പങ്കെടുക്കുകയെന്നറിയുന്നു.