ജഗൻമോഹൻ റെഡ്ഡിക്ക് ജാമ്യം

single-img
23 September 2013

വരുമാനത്തിൽകവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ പതിന്നാലുമാസം ജയിലിലായിരുന്ന വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ജാമ്യത്തിൽ പുറത്തിറങ്ങി.ജഗന്‍ പുറത്തിറങ്ങുന്നതോടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം കൂടുതല്‍ ചൂടു പിടിക്കുമെന്നു നിരീക്ഷകര്‍.

നാമ്പളളി സിബിഐ കോടതിയാണ് ജഗന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹൈദരാബാദ് വിട്ടുപോകില്ലെന്നും കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരായിക്കൊള്ളാം എന്നും ഉള്ള ഉറപ്പിന്‍മേലാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവക്കാനും കോടതി ആവശ്‌യപ്പെട്ടിട്ടുണ്ട്.

എന്നാൽ തെലുങ്കാന സംസ്ഥാന രൂപീകരണത്തെ ശക്തമായി എതിർക്കുന്ന ജഗൻമോഹൻ റെഡ്ഡിയുടെ നിലപാട് പാർട്ടിയിൽ അദ്ദേഹത്തിന്റെ നില മോശമാക്കിയിരിക്കുകയാണ്.