ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു ജയം

single-img
23 September 2013

bravo-celebrates-bcciചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കന്‍ ടീമായ ടൈറ്റന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ആറു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കേ 187 റണ്‍സെടുത്തു വിജയംവരിക്കുകയായിരുന്നു. ടൈറ്റന്‍സിനുവേണ്ടി ഡിവില്ലിയേഴ്‌സും 77 (36), ഡേവിഡ്‌സും 52 (43) തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. എന്നാല്‍ ഹസി 47 (26), റെയ്‌ന 47 (28), ബ്രാവോ 38 (26) എന്നിവരുടെ മികച്ച ബാറ്റിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയിപ്പിക്കുകയായിരുന്നു.