സോളാര്‍ അന്വേഷണം ശരിയായ ദിശയിലല്ല: ശ്രീധരന്‍ നായര്‍

single-img
23 September 2013

Srredharan Nairസോളാര്‍ കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ശ്രീധരന്‍നായര്‍ ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ മുഖ്യമന്ത്രിക്കു പങ്കില്ലെന്നു താന്‍ മൊഴി നല്‍കിയെന്ന അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപിയുടെ വാദം തെറ്റാണ്. കേസില്‍ മുഖ്യമന്ത്രിക്കു പങ്കില്ലെന്നു താന്‍ പറഞ്ഞിട്ടില്ല. സരിത തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയിരുന്നു. നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ശ്രീധരന്‍നായര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണെ്ടടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം.