കെഎസ്ഇബി ചെയ്യുന്നത് ജനങ്ങളെ വഞ്ചിക്കല്‍: പി.സി.ജോര്‍ജ്

single-img
23 September 2013

pc-georgeസംസ്ഥാനത്ത് വൈദ്യുതിബോര്‍ഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്നത് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കലാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ.് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മേഖലാസമ്മേളനം ചെര്‍പ്പുളശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി. ജോര്‍ജ്. കോട്ടയത്തെ ഒരു സ്വകാര്യ കമ്പനിയുടെ 35 കോടി രൂപ കെഎസ്ഇബി എഴുതിത്തള്ളിയപ്പോള്‍ സാധാരണക്കാരന്റെ ചെറിയ കുടിശികയ്ക്കുപോലും കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടിയാണ് അവര്‍ നടത്തുന്നത്. ഇതു പൂര്‍ണമായും സര്‍ക്കാര്‍ ഒത്താശയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.