എണ്‍പതിന്റെ നിറവില്‍ മഹാനടന്‍ മധു

single-img
23 September 2013

28madhu-50-years2മലയാളത്തിന്റെ മഹാനടന്‍ മധുവിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷ വേദിയില്‍ മലയാള സിനിമയുടെ ഉത്സവ വേദിയായിക്കൊണ്ടാടുന്ന ഇന്ന് ഇന്ത്യന്‍ സിനിമ മധുവിനെ ആദരിക്കും. അത് അഭിനയ കലയുടെ കാരണവര്‍ക്ക് ഇരട്ടി മധുരത്തിന്റെ തിരുനാള്‍ കൂടിയാകും. മധു എന്ന നടന്, സംവിധായകന്, നിര്‍മാതാവിന് ലഭിക്കുന്ന ഏറ്റവും മാധുര്യമുള്ള പിറന്നാള്‍ സമ്മാനം കൂടിയാകും ഇന്ത്യന്‍ സിനിമയുടെ ഈ ആദരവ്. പിറന്നാള്‍ ദിനവും, ശതാഘോഷവും ഒരുദിവസം സംഗമിക്കുന്നതു ഈ കലാകാരന് കാലം കാത്തുവച്ച സുവര്‍ണസമ്മാനവും.