വ്യാജഏറ്റുമുട്ടല്‍ കേസ് :ഗുജറാത്ത് മന്ത്രിയെ ചോദ്യം ചെയ്തു

single-img
23 September 2013

പ്രാണേഷ് പിള്ള-ഇസ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് നിയമസഹമന്ത്രി പ്രദീപ് സിങ് ജഡേജയെ സി.ബി.ഐ. തിങ്കളാഴ്ച ചോദ്യംചെയ്തു. മുന്‍ ആഭ്യന്തര സഹമന്ത്രി പ്രഫുല്‍ പട്ടേലിനും അഡ്വക്കെറ്റ് ജനറല്‍ കമല്‍ ത്രിവേദിക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സിബിഐ നീക്കം.

വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണം തടസപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയാന്‍ 2011 നവംബറില്‍ ചേര്‍ന്ന യോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണു സി.ബി.ഐ. ആരാഞ്ഞത്‌. ഒന്‍പതുപേര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നാണു സി.ബി.ഐയ്‌ക്കു ലഭിച്ച വിവരം.