മലയാള കരുത്തില്‍ ഇന്ത്യ രണ്ടാമത്

single-img
23 September 2013

Indiaഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ മലയാളനാടിന്റെ കരുത്തില്‍ ഇന്ത്യ രണ്ടാമത്. അവസാന നിമിഷംവരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ പിന്തള്ളി മലേഷ്യ പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് കിരീടം സ്വന്തമാക്കി. മീറ്റിലെ അവസാന ഇനമായ ആണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം സ്വന്തമാക്കിയാണ് ആതിഥേയര്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ഈയിനത്തില്‍ ഇന്ത്യക്ക് അഞ്ചാംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നതാണു വിനയായത്. ഇന്ത്യക്കും മലേഷ്യയ്ക്കും 12 സ്വര്‍ണം വീതമാണ്. എന്നാല്‍, വെള്ളിയുടെയും വെങ്കലത്തിന്റെയും കണക്കില്‍ മലേഷ്യക്കായിരുന്നു മുന്‍തൂക്കം. മലേഷ്യ 14 സ്വര്‍ണവും 10 വെങ്കലവും ഉള്‍പ്പെടെ 36 പോയിന്റാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ വെള്ളി ശേഖരം 11ഉം വെങ്കലം ആറുമാണ്. 29 പോയിന്റുള്ള ഇന്ത്യക്കു പിന്നില്‍ 18 പോയിന്റുമായി തായ്‌ലന്‍ഡ് മൂന്നാമതെത്തി. തായ്‌ലന്‍ഡിന് 10 സ്വര്‍ണമാണുള്ളത്. നാലു സ്വര്‍ണവുമായി ശ്രീലങ്ക നാലാം സ്ഥാനത്തെത്തി.