ചന്ദ്രബാബു നായിഡു ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി

single-img
23 September 2013

chandrababu-naidu630ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ തെലുങ്കുദേശം പാര്‍ട്ടി ബിജെപിയോട് അടുക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഐക്യജനതാദള്‍ നേതാവ് ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്കു ശേഷമായിരുന്നു ഈ ചര്‍ച്ച. തെലുങ്കാന രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ യോജിച്ച നീക്കത്തിനായാണു വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതെന്നു നായിഡു വിശദമാക്കിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സഖ്യനീക്കമാണ് ലക്ഷ്യമെന്നാണു സൂചന.