തോല്‍വികള്‍ ലീഗ് മറക്കരുത്: ആര്യാടന്‍

single-img
23 September 2013

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്യാടന്‍ മുഹമ്മദ്. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്ന് ആര്യാടന്‍ പറഞ്ഞു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് മുസ്ലീം ലീഗ് ആലോചിക്കണം. കൂടുതല്‍ സീറ്റ് നേടിയെടുക്കാന്‍ ഈ വഴിയല്ല സ്വീകരിക്കേണ്ടതെന്നും ആര്യാടന്‍ പറഞ്ഞു.കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് ആര്യാടന്‍ വീണ്ടും രംഗത്തെത്തിയത്.

ഒരുകൂട്ടരുടെ വോട്ടുകൊണ്ട് മാത്രം ആരും ജയിക്കില്ലെന്ന് ഓര്‍മവേണം. സീറ്റ് കൂടുതല്‍ വേണമെങ്കില്‍ നേരത്തെ ചോദിക്കണമെന്നും ജനങ്ങളെ ചോദ്യംചെയ്യാന്‍ ശ്രമിക്കരുതെന്നും ആര്യാടൻ പറഞ്ഞു.