ആധാര്‍ കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കരുത്: സുപ്രീം കോടതി

single-img
23 September 2013

Aadhar-Cardആധാര്‍ കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പാചകവാതക സബ്‌സിഡി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള ഒരു ആവശ്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്. ആധാര്‍ എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്നും കോടതി ഉത്തരവിട്ടു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്ന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഉത്തരവ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്ന് കോടതി പറഞ്ഞു. മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളില്ലാത്ത സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കായാണ് ആധാര്‍ കാര്‍ഡ് നടപ്പാക്കേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.