രാസായുധ പട്ടിക സിറിയ കൈമാറി

single-img
21 September 2013

syriaസിറിയയിലെ അസാദ് ഭരണകൂടം തങ്ങളുടെ കൈവശമുള്ള രാസായുധശേഖരത്തിന്റെ വിവരങ്ങള്‍ കൈമാറിത്തുടങ്ങി. സിറിയയില്‍ സൈനിക ഇടപെടല്‍ ഒഴിവാക്കാന്‍ അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹേഗില്‍ പ്രവര്‍ത്തിക്കുന്ന രാസായുധ നിരോധന സംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയത്. അതേസമയം ഭാഗികവിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് സംഘടന വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നു പ്രതീക്ഷിക്കുന്നു. മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ സിറിയയ്ക്ക് അനുവദിച്ചിരിക്കുന്ന ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത്. ലഭിച്ച വിവരങ്ങള്‍ പരസ്യമാക്കില്ലെന്നുംസംഘടന അറിയിച്ചു. ഓഗസ്റ്റില്‍ ഡമാസ്‌കസില്‍ 1400 പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിനു പിന്നില്‍ സിറിയയിലെ അസാദ് ഭരണകൂടമാണെന്ന് അമേരിക്കയും വിമതരാണെന്ന് അസാദും ആരോപിക്കുന്നു.