ലങ്കയിലെ തമിഴ് മേഖലയില്‍ ഇന്നു തെരഞ്ഞെടുപ്പ്

single-img
21 September 2013

srilankaശ്രീലങ്കയിലെ മുന്‍ എല്‍ടിടിഇ മേഖലയില്‍ ഇന്നു നടക്കുന്ന പ്രവിശ്യാതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പു നടക്കുന്നത്. 36സീറ്റുകള്‍ക്കായി 906 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. പ്രസിഡന്റ് രാജപക്‌സെയുടെ പാര്‍ട്ടിയും തമിഴ്‌ദേശീയ സഖ്യവും(ടിഎന്‍എ) തമ്മിലാണു പ്രധാന മത്സരം. ടിഎന്‍എ വിജയിച്ചാല്‍ മുന്‍ സുപ്രീംകോടതി ജഡ്ജി സിവി വിഘ്‌നേശ്വരന്‍ മുഖ്യമന്ത്രിയാവുമെന്നു കരുതപ്പെടുന്നു. ഇതിനിടെ ജാഫ്‌നയിലെ അരിയാലിയില്‍ ടിഎന്‍എ സ്ഥാനാര്‍ഥി ആനന്ദി ശശിധരന്റെ വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായി. സൈനികരാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. വടക്കന്‍ പ്രവിശ്യയ്ക്കു പുറമേ മധ്യ, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലും ഇന്നു വോട്ടെടുപ്പു നടക്കും.