വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍ കോടതിയിലേക്ക്

single-img
21 September 2013

dfssfsവരും ദിവസങ്ങളില്‍ വിവാദമാകാവുന്ന ഒരാവശ്യവുമായി മുസ്ലീം സംഘടനകള്‍ കോടതിയിലേക്ക്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. വിവാഹത്തിനുള്ള പ്രായപരിധി എടുത്തുകളയണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം 10 മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുസ്‌ലിം ലീഗ്, സമസ്ത തുടങ്ങിയ പ്രമുഖ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനായി ലീഗ് നേതാവ് എം.സി.മായിന്‍ഹാജി, സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസലിയാര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം സമിതിയും രൂപീകരിച്ചു.