മുസാഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ അറസ്റ്റില്‍

single-img
21 September 2013

suresh-rana_350_092013054306മുസാഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ സുരേഷ് റാണയെ ഉത്തര്‍പ്രദേശ് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഗോമതി നഗറിലെ വസതിയിലേക്കു പോകുംവഴിയാണ് സുരേഷ് അറസ്റ്റിലായത്. കലാപവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായവുന്ന നേതാവാണ് സുരേഷ് റാണ. സംഗീത് സോം, ഭാരതേന്ദു സിംഗ് എന്നിവര്‍ക്കെതിരേയും കഴിഞ്ഞദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 31ന് വര്‍ഗീയവികാരം ഉണര്‍ത്തുന്ന പ്രസംഗം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.