സോളാര്‍ കേസ്: ജഡ്ജിമാരെ മാറ്റിയ നടപടിയില്‍ ദുരൂഹത: വി.എസ്

single-img
20 September 2013

V-S-Achuthanandan_0വിവാദമായ സോളാര്‍ കേസുകള്‍ ഹൈക്കോടതിയില്‍ പരിഗണിച്ചിരുന്ന ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമിത്തിന്റെ ഭാഗമാണിതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. ജസ്റ്റീസുമാരായ സതീശ് ചന്ദ്രനെയും പി.കെ.മോഹനനെയുമാണ് മറ്റു ബെഞ്ചുകളിലേക്ക് മാറ്റിയത്. ജസ്റ്റീസുമാരായ ഹാരൂണ്‍ റഷീദും തോമസ് ടി. ജോസഫുമായിരിക്കും ഇനി സോളാര്‍ കേസുകള്‍ പരിഗണിക്കുക.