തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ശ്രീനിവാസന്‍

single-img
20 September 2013

M_Id_388591_N_Srinivasan29നു നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തുവന്നിരിക്കുന്നു. ഐപിഎലില്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനെതിരേ വാതുവയ്പ് ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ജഗ്്‌മോഹന്‍ ഡാല്‍മിയയെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് ഏല്പിച്ചിരുന്നു. എങ്കിലും തന്ത്രപ്രധാന യോഗങ്ങളില്‍ ശ്രീനിവാസന്‍ സ്ഥിരസാന്നിധ്യമായിരുന്നു. രാജ്യത്തെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകളുടെ പിന്തുണ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. അതിനിടെ, ശശാങ്ക മനോഹറിന്റെ നേതൃത്വത്തില്‍ മറ്റൊരു പാനല്‍ മത്സരരംഗത്തെത്തുമെന്നാണു കരുതുന്നത്.