മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് മ്യൂസിയം പോലീസിന്റെ ഓണ സമ്മാനം

single-img
20 September 2013

evarthതലസ്ഥാനത്ത് മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് ‘നോ പാര്‍ക്കിംഗ് പെറ്റി’ എന്ന ഓണസമ്മാനവുമായി മ്യൂസിയം പോലീസ് രംഗത്ത്. മ്യൂസിയം കിഴക്കേ ഗേറ്റില്‍ ഇ-ടോയ്‌ലെറ്റിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മ്യൂസിയം സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്കാണ് തിരിച്ചു വരുമ്പോള്‍ സമ്മാനം കാത്തിരിക്കുന്നത്.

museumjഅനേകം വാഹനങ്ങള്‍ അവിടെ നിരത്തി വച്ചിരിക്കുന്നതിനാല്‍ വരുന്നവര്‍ തങ്ങളുടെ ഇരുചക്രവാഹനവും അവിടെ പാര്‍ക്കു ചെയ്യുന്നതു സ്വാഭാവികമാണ്. എന്നാല്‍ അവിടെ നോപാര്‍ക്കിംഗിന്റെ പ്രധാനപ്പെട്ട ഒരു ബോര്‍ഡുപോലും പോലീസ് സ്ഥാപിച്ചിട്ടില്ല. ഉള്ളത് ഒരു ചെറിയ പേപ്പറില്‍ സ്‌കെച്ച് പേനകൊണ്ടെഴുതി പോസ്റ്റില്‍ ഒട്ടിച്ചുവച്ചിരിക്കുന്ന ഒന്നും. അടുത്ത മള കഴിയുമ്പോള്‍ ഈ സാധനം അവിടെ കാണില്ലായെന്ന് നൂറുശതമാനം ഉറപ്പുണ്ട്. മ്യൂസിയം സന്ദര്‍ശിച്ച് ഇറങ്ങിവരുന്നവര്‍ വണ്ടിയിലൊട്ടിച്ചിരിക്കുന്ന സ്റ്റിക്കറുമെടുത്ത് തൊട്ടടുത്തുള്ള പോലീസ്് സ്‌റ്റേഷനില്‍ കയറി പെറ്റി അടച്ചിട്ടു പോകേണ്ടതാണ് എന്നുള്ള ബോര്‍ഡായിരുന്നു ഇതിലും നല്ലത്.

മ്യൂസിയം സന്ദര്‍ശിക്കാന്‍ അവിടെ വരുന്നവര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാനുള്ള സൗകര്യം ഇവിടെയല്ലാതെ മറ്റൊരിടത്തും പോലീസ് ഒരുക്കിയിട്ടില്ല. ഇവിടെ റോഡിന്റെ ഇടതു സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതു പ്രശ്‌നമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വലതു സൈഡില്‍ അതിനനുസരിച്ചുള്ള സൂചനകള്‍ പോലീസ് വയ്‌ക്കേണ്ടതാണ്. അതുപോലും ചെയ്യാതെ വാഹനം പാര്‍ക്കു ചെയ്തിട്ടുപോകുന്നവര്‍ക്ക് ചീട്ടെഴുതി സീറ്റില്‍ ഒട്ടിച്ചുവയ്ക്കുകയാണ് പോലീസ് ഇവിടെ ചെയ്യുന്നത്.

Museumഅതിലും വലിയ രസമെന്നുപറയുന്നത്, ഈ പെറ്റി സാധാരണക്കാര്‍ക്കു മാത്രമേ ഉള്ളുവെന്നതാണ്. ഇതേ സ്ഥലത്ത് പെറ്റി സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങള്‍ക്കരികിലാണ് കഴിഞ്ഞ ദിവസം ഒരു പോലീസുകാരന്‍ താന്‍ ഓടിച്ചുകൊണ്ടുവന്ന കൈനറ്റിക്‌ഹോണ്ട പാര്‍ക്കു ചെയ്തത്. അതാരും കണ്ടതുമില്ല. ജംഗ്ഷനിലുള്ള ട്രാഫിക് പോലീസുകാരന്‍ ഒട്ടും കണ്ടില്ല.

നല്ലൊരു ബോര്‍ഡ് സ്ഥാപിച്ച് ഈ ദുരിതം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ഥിരമായി മ്യൂസിയം സന്ദര്‍ശിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല. വല്ലപ്പോഴോ മറ്റോ ിവിടം കാണാശനത്തുന്നവര്‍ക്ക് ഇരുട്ടടിയുമായി കാത്തിരിക്കുന്ന മ്യൂസിയം പോലീസിനെതിരെ പ്രതിഷേധവും സ്ഥലത്തുയര്‍ന്നിട്ടുണ്ട്. പെറ്റി അടിക്കുന്നതില്‍ ജനങ്ങള്‍ക്ക് പ്രശ്‌നം കാണില്ല. പക്ഷേ അത് ഒഴിവാക്കാനൊരു സൂചന കൊടുത്ത് അത് ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതല്ലേ അഭികാമ്യം?