പ്രതിഷേധം പട്ടികജാതിക്കാരനായതിനാലെന്ന് കൊടിക്കുന്നില്‍ സുരേഷ്; കൈയിലിരിപ്പ് നന്നാകാത്തതിനാലെന്ന് ഇടത് എം.എല്‍.എ

single-img
20 September 2013

KodikunnilSuresh-W-Eകേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനെതിരേ നടന്ന കരിങ്കൊടി പ്രകടനത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിയും എം.എല്‍.എയും വേദിയില്‍ വാക്‌പോര്. കുട്ടനാട്ടിലെ കൈനകരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും കരിങ്കൊടി കാട്ടുകയും ചെയ്തത്. ഇരുപതു മിനിറ്റോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. എന്നാല്‍ അറസ്റ്റിലായ എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച ശേഷമാണ് മന്ത്രി പങ്കെടുത്ത പരിപാടി തുടങ്ങിയത്. ചടങ്ങില്‍ സംസാരിച്ച മന്ത്രി സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂര്‍ പ്രകാശിനും എതിരെ ഇല്ലാത്ത പ്രതിഷേധമാണ് തന്റെ നേരെ നടക്കുന്നതെന്നും താനൊരു പട്ടികജാതിക്കാരനായതിനാലാണ് ഇത്തരത്തില്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നും പറഞ്ഞു. രണ്ട് ഇടത് എംഎല്‍എമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയിലായിരുന്നു കൊടിക്കുന്നിലിന്റെ പരാതി. പ്രതിഷേധം മൂലം തന്റെ മണ്ഡലത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. എന്നാല്‍ കൈയിലിരുപ്പ് നന്നായില്ലെങ്കില്‍ ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഇനിയും നേരിടേണ്ടി വരുമെന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത കായംകുളം എംഎല്‍എ സി.കെ സദാശിവന്റെ മറുപടി.