21 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം ഞായറാഴ്ച തുറക്കും

single-img
20 September 2013

T_IdukkiArchDAMസംഭരണശേഷിയുടെ 97 ശതമാനവും നിറഞ്ഞ ഇടുക്കി ജലാശയം തുറക്കുന്നതിനെപ്പറ്റി പഠിക്കാന്‍ കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ. കറുപ്പന്‍കുട്ടി ഇന്നെത്തും. 21 വര്‍ഷത്തിനുശേഷം ചെറുതോണി അണക്കെട്ട് തുറക്കുമോ ഇല്ലയോ എന്നു ചീഫ് എന്‍ജിനിയറുടെ സന്ദര്‍ശനത്തിനുശേഷം ഇന്നറിയാം. ഡാം ഞായറാഴ്ച തുറക്കുമെന്നാണു സൂചന. 1981-ലും 92-ലും ഒക്ടോബറിലും നവംബറിലുമാണ് അണക്കെട്ട് തുറന്നുവിട്ടത്. 1981 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ പല ദിവസങ്ങളില്‍ ഡാം തുറന്നു. 1992 ല്‍ ഒക്ടോബര്‍ 11നാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. 15ന് അടച്ചു. പിന്നീട് നവംബര്‍ 15നു തുറന്നു. 18ന് അ ടച്ചു. അന്ന് 2,775 ദശലക്ഷം ഘനയടി വെള്ളമാണു പെരിയാറിലൂടെ ഒഴുകിയത്. മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയപ്പോഴാണ് 1992 ഒക്ടോബറില്‍ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന് അഞ്ചു ഷട്ടറുകളാണുള്ളത്. ഓരോന്നിനും 40 അടി വീതിയും 32 അടി ഉയരവുമുണ്ട്. ഓരോ ഷട്ടര്‍വീതമാണ് ഉയര്‍ത്തുന്നത്. ആദ്യം പത്തു സെന്റിമീറ്റര്‍ ഉയര്‍ത്തി ജലം തുറന്നുവിടും. പിന്നീട് അണക്കെട്ടിലേക്കു നീരൊഴുക്ക് കണക്കാക്കി കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. പദ്ധതിപ്രദേശത്തു മഴ ശക്തമായി തുടര്‍ന്നാല്‍ നാളെ അണക്കെട്ട് തുറക്കാന്‍ സാധ്യതയുള്ളതായാണു കെഎസ്ഇബി അധികൃതര്‍ പറയുന്നത്. അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള നടപടി ജില്ലാ ഭരണകൂ ടം തുടങ്ങിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്‌