ഫുക്കുഷിമയിലെ രണ്ടു റിയാക്ടറുകള്‍കൂടി പൂട്ടാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു

single-img
20 September 2013

Fukkushimaഫുക്കുഷിമ ആണവനിലയത്തിലെ അവശേഷിക്കുന്ന രണ്ടു റിയാക്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഉത്തരവിട്ടു. ആകെയുള്ള ആറു റിയാക്ടറുകളില്‍ നാലെണ്ണം ഡീ കമ്മീഷന്‍ ചെയ്തിരിക്കുകയാണ്. ബാക്കിയുള്ളവയും ഡീ കമ്മീഷന്‍ ചെയ്യാനാണു നിര്‍ദേശം. ഫുക്കുഷിമ ആണവനിലയത്തില്‍ അബെ നടത്തിയ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് രണ്ടു റിയാക്ടറുകള്‍കൂടി പൂട്ടാന്‍ നിര്‍ദേശിച്ചത്. നിലയത്തിന്റെ ചുമതലക്കാരായ ടോക്കിയോ ഇലക്ട്രിക്കല്‍ പവര്‍ കമ്പനി മേധാവി നവോമി ഹിറോസുമായി അബേ ചര്‍ച്ച നടത്തി. നിലയത്തില്‍നിന്നുള്ള ആണവചോര്‍ച്ച 2015നു മുമ്പായി പരിഹരിക്കുമെന്ന് ഹിറോസ് ഉറപ്പു നല്കിയെന്ന് അബേ പറഞ്ഞു.