പി.യു. ചിത്രയ്ക്കു സ്വര്‍ണം

single-img
20 September 2013

Chithraമലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 3000 മീറ്ററില്‍ സ്വര്‍ണനേട്ടത്തോടെ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര സുവര്‍ണചരിത്രമെഴുതി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ വെങ്കലം നേടിക്കൊണ്ട് ജനിമോള്‍ ജോയിയും ആദ്യദിനത്തില്‍ മലയാളിയുടെ സൗഭാഗ്യമായി. 10 മിനിറ്റ് 05.22 സെക്കന്‍ഡിലാണ് ചിത്ര 3000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ 5.58 മീറ്റര്‍ ചാടിയാണ് ജനി വെങ്കലത്തില്‍ തൊട്ടത്. ആദ്യദിനം അവസാനിക്കുമ്പോള്‍ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം ഏഴു മെഡലുകളുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ആതിഥേയരായ മലേഷ്യയുണ്ട്.