മാനഭംഗക്കേസ്: രാജസ്ഥാന്‍ മന്ത്രി രാജിവച്ചു

single-img
19 September 2013

രാജസ്ഥാനില്‍ സ്ത്രീയെ കൈയേറ്റം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ ക്ഷീരവകുപ്പുമന്തി ബാബുലാല്‍ നാഗര്‍ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ നേരിട്ട് കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി.

സെപ്റ്റംബര്‍ 11ന് മന്ത്രി വസതിയില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണ് യുവതി ആരോപണം നടത്തിയത്. കൂടാതെ മന്ത്രി പീഡനത്തിനുശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതി ആരോപിച്ചു. തുടര്‍ന്ന് പൊലീസും യുവതിയും കോടതിയെ സമീപിക്കുകയും കോടതി മന്ത്രിക്കെതിരെ കേസ് റജിസ്ട്രര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ആരും തന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ബാബു ലാല്‍ പറഞ്ഞു.