സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

single-img
19 September 2013

map_of_pakistanസമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സമുദ്രമേഖലയില്‍ തുടര്‍ന്നതായും അതിനാലാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായതെന്നും പാക്കിസ്ഥാന്‍ മാരിടൈം സുരക്ഷാ ഏജന്‍സി കമാന്‍ഡര്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ഒന്‍പതു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ മത്സ്യത്തൊഴിലാളികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം കറാച്ചിയിലെ മാലിര്‍ ജയിലിലേക്ക് അയയ്ക്കും. കഴിഞ്ഞ മാസം 337 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചിരുന്നു.