ആണവ ബാധ്യത നിയമം ദുർബലമാക്കാൻ നീക്കം

single-img
19 September 2013

അമേരിക്കയുടെ അതൃപ്തിക്കിടയാക്കിയ ഇന്ത്യയുടെ ആണവാ ബാധ്യതാ ബില്ലിലെ കാര്‍ക്കശ്യത്തില്‍ ഇളവുകള്‍ വരുത്തി യു.എസ് കമ്പനികളെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രത്തില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി മന്‍മോഹന്‍ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്‍്റെ അഭിപ്രായം തേടി. ആണവ ദുരന്തം നടക്കുന്ന പക്ഷം അതിന്‍്റെ നഷ്ടപരിഹാര ബാധ്യത അതാതു വിദേശ കമ്പനികള്‍ വഹിക്കേണ്ടിവരുമെന്ന വകുപ്പില്‍ മാറ്റം വരുത്തുന്നതിനാണ് നീക്കങ്ങള്‍.

ആണവ ബാധ്യത നിയമം ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുപിഎ സര്‍ക്കാര്‍ ആണബ ബാധ്യത ബില്ലില്‍ (എന്‍എല്‍ബി) വെള്ളം ചേര്‍ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുരക്ഷാ നിരീക്ഷകരും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ആണവ ബാധ്യതാ നിയമം വ്യവസ്ഥ ലംഘിച്ച് അമേരിക്കയ്ക്ക് ഇളവു നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.