കൊള്ളയടിക്കുന്ന വകുപ്പെന്ന പേരുദോഷം ലോട്ടറി വകുപ്പിനു മാറി: കെ.എം. മാണി

single-img
19 September 2013

KM Mani - 3കാരുണ്യ പദ്ധതി വന്നതോടുകൂടി ഭാഗ്യക്കുറിയില്‍ ജനങ്ങള്‍ക്കു വിശ്വാസം വര്‍ധിച്ചതായി ധനമന്ത്രി കെ.എം. മാണി. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും രണ്ടു കോടി രൂപ സമ്മാനം നല്‍കുന്ന പൂജാ ബമ്പറിന്റെ പ്രകാശനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊള്ളയടിക്കുന്ന വകുപ്പെന്ന പേരുദോഷം ലോട്ടറി വകുപ്പിനു മാറിയിരിക്കുകയാണ്. പാവപ്പെട്ടവരെ സഹായിക്കാനുള്ള വേദിയായി ഭാഗ്യക്കുറി വകുപ്പ് മാറി. ഭാഗ്യക്കുറിയുടെ വിറ്റുവരവില്‍ കോടിക്കണക്കിനു രൂപയുടെ നേട്ടമാണു പ്രതിവര്‍ഷം ഉണ്ടാവുന്നതെന്നു അദ്ദേഹം പറഞ്ഞു. ആദ്യമായി മെഷീന്‍ ഉപയോഗിച്ചു നടത്തിയ തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ പാലക്കാടു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മന്ത്രി കെ.എം. മാണി ഒന്നാം സമ്മാനത്തിന് അര്‍ഹമായ നമ്പര്‍ നറുക്കെടുത്തു.