കെഎസ്ആര്‍ടിസിയിൽ ഷെഡ്യൂൾ വെട്ടിക്കുറയ്ക്കൽ തുടരുന്നു

single-img
19 September 2013

KSRTC - 3ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി 1184 സര്‍വീസുകള്‍ റദ്ദാക്കി. ഷെഡ്യൂള്‍ വെട്ടിക്കുറച്ചിട്ടില്ലെന്നു ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അവകാശപ്പെടുമ്പോഴും സര്‍വീസുകള്‍ റദ്ദാക്കുന്നത് കെഎസ്ആര്‍ടിസി തുടരുകയാണ്.5601 ഷെഡ്യൂളുകളിൽ 4509 ആണ് ഇന്ന് സർവീസ് നടത്തുന്നത്. തിരുവനന്തപുരം,​ കൊച്ചി നഗരങ്ങളിലെ ജൻറം സർവീസുകളിലും കുറവു വരുത്തിയിട്ടുണ്ട്. ഓണാവധി കഴിഞ്ഞെങ്കിലും ജനജീവിതം സാധാരണഗതിയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും എന്നതാണ് കെ.എസ്.ആർ.ടി.സി. പറയുന്ന ന്യായം.