നെടുമ്പാശേരിയില്‍ 20 കിലോ സ്വര്‍ണവുമായി സ്ത്രീകള്‍ അറസ്റ്റില്‍

single-img
19 September 2013

downloadദുബൈയില്‍ നിന്നും 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലാണ് യുവതികള്‍ നെടുമ്പാശേരിയിലെത്തിയത്.കോഴിക്കോട് സ്വദേശിനി ആസീഫ, തൃശൂര്‍ സ്വദേശിനി ആരിഫ എന്നിവരാണ് അറസ്റ്റിലായത്. ധരിച്ചിരുന്ന ജാക്കറ്റിനുള്ളില്‍ കെട്ടിവച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

സ്ത്രീകള്‍ വഴി സ്വര്‍ണം കടത്തുന്നതായി കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടയിലാണ് പര്‍ദയ്ക്കിടയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൃത്രിമ ഗര്‍ഭം ധരിച്ച് കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ചതിന് യുവതിയെ കൊളംബോ വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ പിടികൂടിയിരുന്നു. ഇരുവരേയും ഇന്ന് വൈകിട്ട് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ ഹാജരാക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.