ഇന്ത്യന്‍ വംശജയായ അധ്യാപികയ്ക്കു ക്ലാസ്മുറിയില്‍ പ്രസവം

single-img
17 September 2013

Baby-school-2-2279403ഇന്ത്യന്‍ വംശജയായ അധ്യാപിക ക്ലാസ് മുറിയില്‍ കുഞ്ഞിനു ജന്മം നല്കി. ലണ്ടനിലെ മാന്‍ഫോര്‍ഡ് പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഡിയാന്‍ ക്രിഷ് വീരമണിയാണ് കഴിഞ്ഞ വ്യാഴാഴ്ച ക്ലാസ് മുറിയില്‍ പ്രസവിച്ചത്. ഡോക്ടര്‍ പ്രവചിച്ചതിലും ഒരാഴ്ച മുമ്പേ പ്രസവം നടക്കുകയായിരുന്നു. സ്‌കൂളില്‍ ഒരു യോഗത്തിനായി വന്ന ക്രിഷ് വീരമണിക്കു പ്രസവ വേദന അനുഭവപ്പെട്ടു. സഹഅധ്യാപകരുടെ സഹായത്തോടെ ഒരു ക്ലാസ് റൂമില്‍ പ്രസവം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് വിജയ് വീരമണിയും പ്രസവത്തിനു മുമ്പായി സ്ഥലത്തെത്തി. കുഞ്ഞിന് ജോനാ എന്നാണു പേരിട്ടിരിക്കുന്നത്.