വിവാഹിതനാണോ എന്നു മോഡി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ്

single-img
17 September 2013

Narendra Modiബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വിവാഹസംബന്ധമായ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശാന്താറാം നായിക് ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍, മോഡി വിവാഹിതനാണോ എന്നു വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്. മോഡി തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് ഒരു അധ്യാപിക അവകാശപ്പെട്ടിരുന്നു.